പി ജയരാജനെ തോൽപ്പിക്കാൻ ജനാധിപത്യ കക്ഷികളുമായി അടവുനയം സ്വീകരിക്കുമെന്ന് എൻ വേണു

യുഡിഎഫ് പിന്തുണ സ്വീകരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (14:43 IST)
ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ പരാജയപ്പെടുത്താന്‍ ജനാധിപത്യ കക്ഷികളുമായി അടവുനയം സ്വീകരിക്കുമെന്ന് ആര്‍എംപിഐ. യുഡിഎഫ് പിന്തുണ സ്വീകരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

ആര്‍എംപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയെ ആര്‍എംപിഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുവാനുള്ള ഒരുക്കത്തിലാണ്. രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിനകത്തും രമയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍എംപിഐയുടെ പ്രതികരണം.

ടിപി ചന്ദ്രശേഖരന്‍ കൊലപാതകവും ഷൂക്കൂര്‍ കൊലപാതകവും വടകരയില്‍ ചര്‍ച്ചയാവില്ലെന്ന് പി ജയരാജന്‍ ഇന്നലെ പറഞ്ഞിരുന്നു. കെകെ രമ സ്ഥാനാര്‍ത്ഥിയായി വന്നാലും എല്‍ഡിഎഫ് ജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :