അനുബന്ധ വാര്‍ത്തകള്‍
- നാലാമതും ഗര്‍ഭിണിയായത് ഇഷ്ടമായില്ല; യുവാവ് ഭാര്യയെ കൊലപ്പെടുത്തി ഓടയില്‍ തള്ളി
- ഭാര്യയെ അടിച്ചുകൊന്ന് കത്തിച്ചു; തൊണ്ണൂറ്റൊന്നുകാരൻ പിടിയിൽ - കൊല നടത്തിയത് സിനിമാ സ്റ്റൈലില്‍
- 'ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാൻ അവർ ഗംഗയിൽ മുങ്ങി, ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അന്ത്യകർമ്മങ്ങളും ചെയ്തു'
- പ്രണയിനിയെ സ്വന്തമാക്കാന്‍ യുവാവ് മതം മാറി, വിവാഹം കഴിഞ്ഞപ്പോള്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി
- ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ നാല്പ്പതുകാരന് കന്യാസ്ത്രീയുമായി സ്ഥലംവിട്ടു; ഇരുവരും പ്രണയത്തിലെന്ന് പൊലീസ് - സംഭവം മല്ലപ്പള്ളിയില്‍
ഭര്‍ത്താവിനെ പറ്റിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പിടിയില്‍ !
ഭര്‍ത്താവിനെ പറ്റിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പൊലീസ് പിടിയിലായി. പിടിയിലാകുമ്പോള്‍ യുവതിയുടെ മൂന്നുവയസുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു.
മീനു എന്ന 22കാരിയെയും കുഞ്ഞിനെയുമാണ് കാമുകനൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടിയത്. തന്നെയും കുഞ്ഞിനെയും ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നേരത്തേ ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. അതിനുശേഷം ഇവര്‍ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവത്രേ. കാസര്‍കോട് ചിറ്റാരിക്കലിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ 10.30നാണ് മീനുവിന്റെ ഫോണ്‍ കോണ്‍ ഭര്‍ത്താവ് മനുവിന് ലഭിക്കുന്നത്. തന്നെയും കുഞ്ഞിനെയും ഒരു സംഘം അക്രമികള്‍ വീട്ടിലെത്തി ഉപദ്രവിക്കുന്നു എന്നായിരുന്നു ഫോണിലൂടെ മീനു പറഞ്ഞത്. ഉടന്‍ മനു പാഞ്ഞെത്തി പരിശോധിച്ചപ്പോള്‍ വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മീനുവിനെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു.
ഇതോടെ മനു പൊലീസില്‍ പരാതി നല്കി. എസ് പിയുടെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷിച്ചത്. അതിനിടയിലാണ് കാമുകനൊപ്പം മീനുവിനെ പൊലീസ് പിടികൂടിയിരിക്കുന്നത്.