അനുബന്ധ വാര്‍ത്തകള്‍
- നടി ഖുഷ്ബു അറസ്റ്റിൽ, നടപടി അനുതിയില്ലാത്ത സമരത്തിന് പോകുന്നതിനിടെ
- 'സ്വർണക്കടത്തിന് പിന്നിൽ ദാവൂദ് അൽ അറബി, പിടിയ്ക്കപ്പെട്ടാൽ സരിത് കുറ്റം ഏൽക്കണം'
- ഭാര്യമാർക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ വിൽപ്പനയ്ക്കുവച്ച് ഭർത്താവ്, നിരക്ക് നൂറുരൂപ മുതൽ: രണ്ടാം ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
- യുവതിയെ തീകൊളുത്തിക്കൊന്നു: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
- ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ച് കൊലപ്പെടുത്തിയ കേസ്: കുട്ടീയുടെ പിതാവിനെയും കൊലപ്പെടുത്തിയത് എന്ന് സംശയം, വഴിത്തിരിവായത് ഇളയകുട്ടിയുടെ മൊഴി
തലയില്ല, 15 കഷ്ണണങ്ങളാക്കി വെട്ടിനുറുക്കിയനിലയിൽ യുവതിയുടെ മൃതദേഹം
ലക്നൗ: ഉത്തർപ്രദേശിൽ യുവതിയുടേത് എന്ന് സംശയിയ്ക്കുന്ന മൃതദേഹം വെട്ടിനുറുക്കി വികൃതമാക്കിയ നിലയിൽ കണ്ടെത്തി. മീററ്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ശ്മശാനത്തിന് സമീപമുളള മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം തെരുവുനായ്ക്കൾ ചാക്കിൽനിന്നും വലിച്ചുപുറത്തിട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിൽനിന്നും അറുത്തുമാറ്റിയ തല കണ്ടെത്തനായിട്ടില്ല. ഇതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 15 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിയ്ക്കനാകാം വികൃതമാക്കിയത് എന്നാണ് പൊലീസിന്റെ നിഗമനം. സമീപ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിയ്ക്കുന്നത്.