വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (16:44 IST)
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുഷ്ബു അറസ്റ്റിൽ. സർക്കാർ അനുമതി നിഷേധിച്ച ചിദബരത്തെ സമരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് പൊലീസ് ഖൂഷ്ബുവിനെ അറസ്റ്റ് ചെയ്തത്. വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെയാണ് ഖുഷ്ബു സമരത്തിനിറങ്ങിയത്. പൊലീസ് വാഹനത്തിൽ മറ്റു സമരാനുകൂലികൾക്കൊപ്പം ഇരിയ്ക്കുന്ന ചിത്രം ഖുഷ്ബു ട്വിറ്റ് ചെയ്തുട്ടുണ്ട്.
സ്ത്രീ സുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയാറുണ്ട്. അദ്ദേഹത്തിന്റെ പാതയിൽ സഞ്ചരിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. അക്രമത്തിന് മുൻപിൽ മുട്ടുമടക്കില്ല. സ്ത്രീകളുടെ അഭിമാനം കാക്കാൻ അവസാന നിമിഷംവരെയും പോരാടുമെന്നും ഖുഷ്ബു പറഞ്ഞു. കോൺഗ്രസിൽ എഐസിസി വക്താവായിരുന്ന ഖുഷ്ബു അടുത്തിടെയാണ് കോൺഗ്രസ്സിൽനിന്നും രാജിവച്ച് ബിജെപിയിൽ ചേർന്നത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഖുഷ്ബു രംഗത്തെത്തിയിരുന്നു.