അനുബന്ധ വാര്‍ത്തകള്‍
- ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ച് കൊലപ്പെടുത്തിയ കേസ്: കുട്ടീയുടെ പിതാവിനെയും കൊലപ്പെടുത്തിയത് എന്ന് സംശയം, വഴിത്തിരിവായത് ഇളയകുട്ടിയുടെ മൊഴി
- പീഡനശ്രമത്തെ ചെറുത്ത പന്ത്രണ്ടാം ക്ലാസുകാരിയെ വെടിവച്ച് കൊലപ്പെടുത്തി
- 'താനടക്കമുള്ള സ്ത്രീ തടവുകാരെ അവര്‍ പൂര്‍ണ നഗ്നരാക്കി'; ജയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കഞ്ചാവ് കേസ് പ്രതി ഷെമീറിന്റെ ഭാര്യ
- അറുപതുകാരിയായ ട്രാൻസ്ജെൻഡറിന്റെ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ തള്ളിയ നിലയിൽ; കഴുത്തിൽ ആഴത്തിലുള്ള മുറിവ്
- മദ്യപാനത്തിനിടെ തര്‍ക്കം: വിമുക്തഭടന് വെട്ടേറ്റുമരിച്ചു
യുവതിയെ തീകൊളുത്തിക്കൊന്നു: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
വര്‍ക്കല: യുവതിയെ തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ് ചെയ്തു. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ് ചെയ്തത്.
വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപു, ദീപുവിന്റെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്. ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റു ചികിത്സയ്ക്കിടെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുരുതരമായി പരിക്കുകളോടെ വര്‍ക്കല ആശുപത്രിയില്‍ നിഷയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എങ്കിലും നിഷയുടെ ജീവന് രക്ഷിക്കാനായില്ല.
സ്ത്രീധനത്തിന്റെ പേരിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ വിവാഹം നടന്നത്. സ്ഥിരമായി ദീപു നിഷയെ സ്ത്രീധനം സംബന്ധിച്ച് മര്‍ദ്ദിക്കാറുണ്ടെന്നാണ് സൂചന.