അനുബന്ധ വാര്‍ത്തകള്‍
- ലുഡോ ഗെയിം കളിക്കുന്നതിനിടെ തർക്കം, യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു, പകയ്ക്ക് കാരണം ബെറ്റുവച്ച 100രൂപ നൽകാതിരുന്നത്
- 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 110 മണിക്കൂർ കഴിഞ്ഞു, രക്ഷപ്പെടുത്തി മണിക്കൂറുകൾ തികയും മുൻപേ രണ്ട് വയസുകാരന് ദാരുണാന്ത്യം
- അഴിമതിയും ലൈംഗിക ആരോപണവും; 12 മുതിര്‍ന്ന റവന്യൂ ഉദ്യോസ്ഥരോട് വിരമിക്കാന്‍ കേന്ദ്രം
- എ ടി എം കൊള്ള മുതൽ സ്വർണ ബിസ്ക്കറ്റ് വിൽപ്പന വരെ; അർജുൻ സ്ഥിരം കുറ്റവാളി, ബാലുവിന് എല്ലാം അറിയാമായിരുന്നു?
- കുഞ്ഞിന് നല്കാന് ആഹാരമോ വസ്ത്രമോ ഇല്ല, 5 കുട്ടികളുടെ അമ്മ നവജാതശിശുവിനെ ചവറ്റുകുട്ടയിലെറിഞ്ഞു
സ്ത്രീധനം മാത്രം പോര, ബൈക്കും വേണം; ചോദിച്ചത് നൽകാത്തതിൽ കലി പൂണ്ട് യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു
സ്ത്രീധനമായി ബൈക്ക് നല്‍കിയില്ലെന്നാരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം.
സ്ത്രീധനം മാത്രം പോരെന്നും സ്ത്രീധന തുകയോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ വീട്ടുകാര്‍ക്ക് വിവാഹസമയം ഇത് നല്കാന് കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. വിവാഹത്തിന്റെ രണ്ടാം നാൾ ആണിത്.
മർദ്ദനശേഷം അവശയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാള്‍ ഭാര്യയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞത്.
അയല്‍വാസികളിലൊരാള്‍ സംഭവം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുമായിരുന്നു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് യുവതി ആത്മഹത്യ ചെയ്തതല്ല. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.