ലുഡോ ഗെയിം കളിക്കുന്നതിനിടെ തർക്കം, യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു, പകയ്ക്ക് കാരണം ബെറ്റുവച്ച 100രൂപ നൽകാതിരുന്നത്

Last Modified ചൊവ്വ, 11 ജൂണ്‍ 2019 (12:44 IST)
ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടാ തർക്കത്തെ തുടർന്ന് 32കാരൻ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. ബംഗളുരുവിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇരുവരും ഒരുമിച്ച് സ്മാർട്ട്‌ഫോണിൽ ലുഡോ ഗെയിം കളിച്ചിരുന്നു. ഗെയിം തോറ്റാലുള്ള ബെറ്റിനെ ചൊല്ലിയുള്ള തർക്കത്തൽ 32കാരൻ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഗെയിം തോൽക്കുന്നയാൾ 100 രൂപ നൽകണം എന്ന് ഇരുവരും ഗെയിമിന് മുൻപായി ബെറ്റ് വച്ചിന്നു. എന്നാൽ യുവാവ് 100 രൂപ നൽകാൻ തയ്യാറാവാതെ വന്നതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. തർക്കം വലിയ വഴക്കായി മാറുകയും ചെയ്തു. ഇതിനിടെ 32കാരൻ സുഹൃത്തിനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവ ശേഷം തലക്ക് പരിക്കേറ്റതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് സുഹൃത്തിന്റെ ഭാര്യയെ പ്രതി ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു.

എന്നാൽ ഇവർ ആശുപത്രിയിൽ എത്തിയപ്പോൾ യുവാവ് മരിച്ചതായി ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. യുവാവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 32കാരനെ അറസ്റ്റ് ചെയ്തു. കളിക്കിടെ ഉണ്ടായ തർക്കത്തിൽ താൽ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :