അനുബന്ധ വാര്ത്തകള്
- മരുമകൾക്ക് നിദ അംബാനിയുടെ വിവാഹ സമ്മാനം 300 കോടി വിലമതിക്കുന്ന വജ്ര നെക്‌ലേസ്
- ‘മമ്മൂക്കയോടൊപ്പം ഇതേവരെ അഭിനയിക്കാൻ സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമക്കായി കാത്തിരിക്കുകയാണ്‘: മനസുതുറന്ന് മഞ്ജു വാര്യർ !
- അവിഹിത ബന്ധം കയ്യോടെ പിടികൂടി, ഭർത്താവിനെ ഭാര്യ എട്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടി
- ഈ ശീലം നിങ്ങളെ പ്രമേഹത്തിൽനിന്നും സംരക്ഷിക്കും !
- സ്കോട്ട്ലൻഡ് യാർഡ് പൊലീസ് ആസ്ഥാനത്തെ ആഡംബര ഹോട്ടലാക്കി മാറ്റി യൂസഫലി, പഴയ പൊലീസ് ആസ്ഥാനത്ത് ഒരു രാത്രി തങ്ങാൻ ഇനി 8 ലക്ഷം നൽകണം !
ഭാര്യയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിലുള്ള പ്രതികാരം, വിജയിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി
മുബൈ: പഞ്ചായത്ത് തിരഞ്ഞെഞ്ഞെടുപ്പിൽ ഭാര്യയെ തോൽപ്പിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ പൂനെയിലാണ് ക്രൂരമായ കൊലപാതകം ഉണ്ടായത്. ബാലാസാഹെബ് സോപൻ വൻഷീവ് എന്നയാളെ തോറ്റ സ്ഥാനാർത്ഥിയുടെ ഭർത്താവ് അവിനാശ് കൊലപ്പെടുത്തുകയായിരുന്നു.
മാർച്ച് 13ന് പ്രഭാത നടത്തിനിറങ്ങിയ വംഷീവിനെ പിന്നിൽ നിന്നും അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൻഷീവിന്റേത് അപകട മരണമാണ് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ താൻ തിരഞ്ഞെടുപ്പിൽ ജയിച്ചതിൽ ചിലർക്ക് വൈരാഗ്യം ഉണ്ടായിരുന്നു എന്ന് വൻഷീവിന്റെ ഭാര്യ പൊലീസിൽ മൊഴി നൽകി. ഭർത്താവിന്റെ മരണത്തിൽ സംശയമുണ്ടെന്നുകാട്ടി ഭാര്യ മീനാക്ഷി പരാതി നൽകിയതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അപകടം നടന്നതിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു വംഷീവിനെ ഇടിച്ചു തെറിപ്പിച്ച കാറിൽ അവിനാശും ഉണ്ടായിരുന്നു എന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമാണ് നടന്നത് എന്ന് തെളിയുകയായിരുന്നു.