ബംഗളുരുവിൽ 600 കോടി ആസ്ഥിയുള്ളയാളെ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കേ ക്രൂരമായി വെട്ടിക്കൊന്നു

Last Modified വെള്ളി, 8 മാര്‍ച്ച് 2019 (18:46 IST)
ബംഗളുരു: 600 കോടി ആസ്ഥിയുള്ള അധോലോക നേതാവിനെ അളുകൾ നോക്കി നിൽക്കെ പട്ടപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ബംഗളുരുവിലെ ഏറ്റവും ധനികനായ അധോലോക നേതാവ് ലക്ഷ്മണയെയാണ് വ്യാഴാഴ്ച അക്രമി സംഘം പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.

കാറിൽ യാത്ര ചെയ്യവേ ബംഗളുരുവിലെ മൈസൂർ സാൻഡൽ ഫക്ടറിക്ക് സമീപത്ത് വച്ച് അക്രമികൾ ലക്ഷ്മണയുടെ കാർ ആക്രമിക്കുകയായിരുന്നു. തുടർന്ന്. ലക്ഷ്മണയുടെ കാറിനെ പിന്തുടർന്നെത്തിയ അക്രമികൾ യശ്വന്ദ്പൂരിലെ ഇസ്കോൺ ക്ഷേത്രത്തിന് സമീപത്തുവച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ലക്ഷ്മണയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കാറിൽനിന്നും വലിച്ച് പുറത്തിട്ട് ആളുകൾ നോക്കി നിൽക്കെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മണയെ പൊലീസ് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാവാം കൊലപാതത്തിന് കാരണം എന്ന് പൊലീസ് വ്യക്തമാക്കി.

കൊലപാതകം നടന്നതിന് സമീപത്തുനിന്നും സി സി ടി വി ദൃശ്യങ്ങൾ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ബംഗളുരുവിലെ ഒരു വീട്ടിൽ അതിക്രമിച്ചുകയറി താമസം ആരംഭിച്ചതോടെ ലക്ഷ്മണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം നേടി രണ്ടാഴ്ച മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :