യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു, പെൺകുട്ടി ജീവനൊടുക്കി

Last Updated: വെള്ളി, 8 മാര്‍ച്ച് 2019 (18:07 IST)
സാമൂഹ്യ മധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതോടെ പെൺകുട്ടി ചെയ്തു. കാശ്മീരിലെ പുൽ‌വാമയിൽ വ്യഴാഴ്ചയാണ് സംഭവം ഉണ്ടായത്. പ്രദേശവാസിയായ യുവാവ് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതോടെ വിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും പെൺകുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തിൽ മുദശ്ശിർ അഹമ്മദ് ഖാൻഡെ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ഖാൻഡെ തങ്ങളുടെ മകളുടെ മോശം ചിത്രങ്ങൾ സമുഹ്യ മാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു. ഇതിലുള്ള അപമാനം ഭയന്നാണ് മകൾ കടുംകൈ ചെയ്തത് എന്നും ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :