അനുബന്ധ വാര്ത്തകള്
- എന്തുകൊണ്ടാണ് ഹനുമാൻ സ്വാമിക്ക് വെറ്റിലമാലയോട് ഇത്ര പ്രിയം ?
- രാഖി കരഞ്ഞുകൊണ്ട് കോളേജിൽ നിന്നും ഇറങ്ങിയോടി, ആരും തടഞ്ഞില്ല; ദൃശ്യങ്ങൾ പുറത്ത്
- യൂട്യൂബിൽ ഈ ഫീച്ചർ ഇനിയുണ്ടാവില്ല !
- ജിയോണി കടുത്ത സാമ്പത്തിക നഷ്ടത്തിൽ, ഷോറൂമുകൾ അടച്ചുപൂട്ടുന്നു !
- മദ്യപിക്കുന്നതിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും !
ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല, മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വന്തം മകൻ. ഉറക്ക ഗുളികകൾ നൽകിയും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ്. 53കാരനായ യോഗേഷ് 80കാരിയായ അമ്മ ലളിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
യോഗേഷും അമ്മയും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ട്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. യോഗേഷിനെ ഭാര്യ നേരത്തെ ഉപേക്ഷിച്ചു പോയതാണ്. മരുന്നിന്റെയും ചികിത്സയുടെയും പേരിലാണ് മിക്കപ്പോഴും വഴക്ക്. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.
ഇതോടെ 15 ഗുളികകൾ വീതമുള്ള രണ്ട് പാക്കറ്റ് ഉറക്ക ഗുളികകളുമായാണ് യോഗേഷ് വിട്ടിലെത്തിയത്. ഉറക്ക ഗുളികകൾ പാലിൽ കലക്കി നൽകി യോഗേഷ് ഉറങ്ങാൻപോയി. രാത്രി ഒരുമണിക്ക് ഉണർന്നു അമ്മ മരിച്ചോ എന്ന് നോക്കാനെത്തിയപ്പോൾ അമ്മയുടെ ശരീരത്തിൽ ശ്വാസോഛാസം ഉണ്ടായിരുന്നു.
ഇതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ നോക്കിയെങ്കിലും അതും ഫലം കണ്ടില്ല. തുടർന്ന് 2.30തോടെ അമ്മയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ഉറങ്ങാൻപോയി. അയൽക്കാരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. പൊലീസിൽ വീട്ടിലെത്തുമ്പോൾ യോഗേഷ് ഉറങ്ങുകയായിരുന്നു. രക്തത്തിൽ കുളിച്ച് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.