ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി; തീരുമാനം സംഘർഷ സാധ്യത കണക്കിലെടുത്ത്

ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി; തീരുമാനം സംഘർഷ സാധ്യത കണക്കിലെടുത്ത്

 sabarimala , prohibitory order , Sabarimala protest , നിരോധനാജ്ഞ , ശബരിമല , പൊലീസ്
പത്തനംതിട്ട| jibin| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (20:09 IST)
സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള ഡിസംബർ 4 വരെ നീട്ടി. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നീട്ടണമെന്നു ജില്ലാ പൊലീസ് മേധാവി കലക്ടർക്കു റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി. സംഘർഷ സാധ്യത കണക്കിലെടുത്താണ്​തീരുമാനം.

മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഭക്തർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പിക്കുന്നതിനുമാണ് നിരോധനാജ്ഞയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :