എയർ ഏഷ്യ വിമാനത്തിൽ നവജാത ശിശുവിന്റെ മൃതദേഹം

Sumeesh| Last Modified ബുധന്‍, 25 ജൂലൈ 2018 (18:34 IST)
ഡൽഹി: എയർ ഏഷ്യ വിമാനത്തിൽ നവാജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലിയിൽ നിന്നും ഗുവാഹത്തിവഴി ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലാണ് ദുരൂഹ സാഹചര്യത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

വിമാനത്തിലെ ടോയ്‌ലെറ്റിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് കരഞ്ഞാൽ ശബ്ദം പുറത്തുവരാതിരിക്കാനായി ടോയ്‌ലെറ്റിലെ ടിഷ്യു പേപ്പർ കുഞ്ഞിന്റെ വായിൽ തിരുകിയിരുന്നു.

ഇൻഫാലിൽ നിന്നും വിമാനത്തിൽ കയറിയ പ്രയപൂർത്തിയാവാത്ത പെൺകുട്ടിയുടെതാണ് കുഞ്ഞ് എന്നാണ് പൊലീസിനു ലഭിച്ച വിവരം, സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :