കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ വാറണ്ടുമായെത്തിയ പൊലീസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി

Sumeesh| Last Modified ബുധന്‍, 25 ജൂലൈ 2018 (18:17 IST)
ഭോപ്പാല്‍: മധ്യപ്രദേശിൽ കുറ്റവാളിയെ അന്വേഷിച്ചെത്തിയ പൊലീസുകാരനെ പ്രതിയുടെ ബന്ധുക്കൾ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ഛിംദ്‌വാഡ്രയിലാണ് സംഭവം ഉംരേത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ദേവചന്ദ് നാഗ്‌ലെയെയാണ് കുറ്റവാളിയുടെ ബന്ധുക്കളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൊടും കുറ്റവാളിയായ ജോഹ്രി ലാലിനെ അറസ്റ്റ് ചെയ്യാനായി കോണ്‍സ്റ്റബിള്‍ അനില്‍ കുമാറിനൊപ്പമാണ് ദേവചന്ദ് ജമുനിയ ജതു ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഒരു സംഘം ആളുകള്‍ ഇവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

ആക്രമണത്തില്‍ നിന്നും അനില്‍ കുമാര്‍ രക്ഷപെട്ടു. എന്നാല്‍ ദേവചന്ദിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവചന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :