1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

കണ്ണൂരിൽ പതിനൊന്നുകാരനായ മദ്രസ വിദ്യാർത്ഥി മദ്രസയുടെ കുളത്തിൽ മരിച്ചനിലയിൽ

വാർത്ത
കണ്ണൂർ: ചക്കരക്കലിൽ മദ്രസയിലെ കുളത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കയ്യോട് മദ്രസയിൽ താമസിച്ചു പഠിച്ചുവരികയായിരുന്ന 11 കാരൻ മുഹമ്മദിനെയാണ് മദ്രസയിലെ കുളത്തിൽ മരിച്ച നിലയിൽകണ്ടെത്തിയത്.
 
ബുധനാഴ്ച പുലർച്ചെ ഏഴുമണിയോടെയാണ് സംഭവം, വിദ്യാർത്ഥി മദ്രസയിൽ എത്താത്തതിനെ തുടർന്ന് അധ്യാപകരും മറ്റു വിദ്യാർത്ഥികളും നടത്തിയ തിരച്ചിലിൽ മദ്രസയോട് ചേർന്നുള്ള കുളത്തിൽ മുഹമ്മദിന്റെ മൃതദേഹംകണ്ടെത്തുകയായിരുന്നു. 
 
സംഭവസ്ഥലത്ത് പൊലീസെത്തി ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപർത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
വി എസ് സർക്കരിന്റെ കാലത്തെ മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കർ തീരുമാനം.