ബിജു മേനോന്റെ ‘പടയോട്ടം‘:ടീസര്‍

Sumeesh| Last Updated: ബുധന്‍, 25 ജൂലൈ 2018 (18:00 IST)
ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം പടയോട്ടത്തിന്റെ ഒഫീഷ്യല്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ
ടീസേ പുറത്തുവിട്ടത്.

ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ബിജു മേനോന്‍ ആദ്യമായി തിരുവനന്തപുരം സ്‌ളാങ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലുക്കിക്കിലെ വ്യത്യസ്തകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനു സിത്താരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍ ,ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. അരുണ്‍ എ ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. വീക്കെന്‍ഡ് ബ്‌ളോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാപോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :