1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. 22 year old files rape complaint against 80 year old man

80കാരനെതിരെ ബലാത്സംഗ പരാതിയുമായി ഇരുപത്തിരണ്ടുകാരി

ബലാത്സംഗം
ഹൈദരാബാദ്:ബന്ധുവായ 80 വയസ്സുകാരനെതിരെ ബലാത്സംഗ പരാതിയുമായി 22 വയസുകാരി.ആണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ തനിക്ക് മദ്യം നല്‍കി മയക്കിയ ശേഷം ബന്ധു ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ വീട്ടിലെത്തിയ യുവതി തന്റെ വിലകൂടിയ വാച്ച് മോഷ്ടിച്ചതായി പരാതിപ്പെട്ട് 80 വയസുകാരനും പോലീസിനെ സമീപിച്ചിട്ടുണ്ട്.
 
തെലങ്കാനയിലെ ബഞ്ചാര ഹില്‍സില്‍ ആണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി ആൺസുഹൃത്തിനൊപ്പം വൃദ്ധന്റെ വീട്ടിലെത്തി. ഇയാൾ രണ്ടുപേർക്കും താമസസൗകര്യം ഒരുക്കി. വീട്ടില്‍ വച്ച് തനിക്കും സുഹൃത്തിനും വൃദ്ധന്‍ മദ്യം നല്‍കിയെന്നും മദ്യലഹരിയിലായിരുന്ന തന്നെ ബലാത്സംഗം ചെയ്‌തുവെന്നുമാണ് യുവതിയുടെ പരാതി.യുവതി പരാതിപെട്ടതിന് തൊട്ടുപിന്നാലെയാണ് വാച്ച് മോഷ്ടിച്ചുവെന്ന പരാതിയുമായി വൃദ്ധനും പോലീസിനെ സമീപിച്ചത്.യുവതിയുടെ പരാതിയില്‍ വൃദ്ധനെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ബഞ്ചാരഹിൽസ് ഇന്‍സ്‌പെക്ടര്‍ കലിംഗ റാവു പറഞ്ഞു.
 
ഏപ്രില്‍ മൂന്നിനാണ് ബലാത്സംഗത്തിന് ഇരയായതെന്ന് യുവതി പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവർ പരാതി നൽകിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മലയാളികൾ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്