17കാരിയായ പ്ലസ് ടൂ വിദ്യാർത്ഥിനിയെ വിവാഹം ചെയ്‌ത കേസിൽ പഞ്ചായത്ത വൈസ് പ്രസിഡന്റ് അറസ്റ്റിൽ

അഭിറാം മനോഹർ| Last Updated: ശനി, 9 മെയ് 2020 (16:20 IST)
തൂത്തുക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌ത സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അറസ്റ്റ് ചെയ്‌തു.തിരുച്ചെന്തൂരിനടുത്ത് ആശീര്‍വാദപുരം സ്വദേശിയായ സുന്ദര്‍രാജാണ് (38) പിടിയിലായത്.

ദരിദ്രകുടുംബത്തിൽ നിന്നുള്ള പതിനേഴുകാരിയായ വിദ്യാർഥിനിയേയാണ് ഇയാൾ പെരികുളം ഗ്രാമത്തില്‍വെച്ച് കഴിഞ്ഞ ദിവസം വിവാഹം ചെയ്‌തത്. വിവാഹ ശേഷമാണ് അധികൃതർക്ക് ഇതേ കുറിച്ചുള്ള വിവരം ലഭിച്ചത്. കല്യാണവീട്ടിലെത്തി ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ഉടൻ തന്നെ തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരേ തിരുച്ചെന്തൂര്‍ വനിതാ പോലീസ് ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുത്തു.അറസ്റ്റിലായ സുന്ദര്‍രാജിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :