അനുബന്ധ വാര്‍ത്തകള്‍
- എന്താണ് വിശാഖപട്ടണത്ത് മരണം വിതച്ച സ്റ്റൈറിൻ വാതകം
- വിശാഖപട്ടണം വിഷവാതക ദുരന്തം: മരണം എട്ടായി, മൂന്നു പേർ വെന്റിലേറ്ററിൽ
- 24 മണിക്കൂറിനിടെ 89 മരണം, 3.561 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,2952
- 24 മണിക്കൂറിനിടെ 126 മരണം, 2,958 പുതിയ കേസുകൾ, രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക്
- കൊവിഡ് 19: മരണം 2,58,338, രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു
സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിൽ അന്തേവാസിയായ വിദ്യാർഥിനി മരിച്ചനിലയിൽ
തിരുവല്ല: പാലിയേക്കര ബസേലിയന്‍സ് സിസ്റ്റേഴ്‌സ് മഠത്തില്‍ അന്തേവാസിയായ വിദ്യാര്‍ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കപ്പാറ സ്വദേശിയായ ദിവ്യയാണ് മരിച്ചത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
രാവിലെ 11 മണിയോട് കൂടി കിണറ്റിൽ എന്തോ വീഴുന്ന ശബ്‌ദം കേട്ട് അന്തേവാസികളായ മറ്റാളുകൾ കിണറ്റിന് സമീപമെത്തിയപ്പോളാണ് ദിവ്യയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.കിണറ്റില്‍ വീണ് 20 മിനിറ്റിനകം തന്നെ ദിവ്യയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ ശ്രമിക്കവെ കാല് തെറ്റി വീണതാകാമെന്ന് സംശയമുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളു.