അനുബന്ധ വാര്‍ത്തകള്‍
- മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല ചെയ്യപ്പെട്ടത് 4 യുവതികൾ, കാമവെറിയന്മാരുടെ ലോകമോ ഇത്? - എവിടെ നീതി, എവിടെ സുരക്ഷ?
- ഗാർഹിക പീഡനത്തിന് പരാതി നൽകി; യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്, സംഭവം മലപ്പുറത്ത്
- ആറ് വയസുകാരനെ വെട്ടിനുറുക്കി മൃതദേഹ ഭാഗങ്ങൾ പല ഇടങ്ങളിൽ ഉപേക്ഷിച്ചു, രണ്ടാനച്ഛൻ പിടിയിൽ
- യാത്രക്കിടെ സ്കൂട്ടർ പഞ്ചറായി, പിന്നീട് കണ്ടെത്തിയത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം !
- മദ്യപിച്ച് അമ്മയേയും സഹോദരിയേയും സഹോദരന്റെ ഭാര്യയേയും പീഡിപ്പിച്ചു; യുവാവിനെ വീട്ടുകാര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ക്രൂരത
വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് പോയ പെൺകുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു.
19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹൈദരാബാദിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് പോയ പെൺകുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്.
കാണാതായതോടെ രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ഫോണിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ ഓഫ് ആയിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹണ്ടര്‍ റോഡിന് സമീപത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
അമ്പലത്തിന് സമീപത്ത് നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാകാമന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.