ആറ് വയസുകാരനെ വെട്ടിനുറുക്കി മൃതദേഹ ഭാഗങ്ങൾ പല ഇടങ്ങളിൽ ഉപേക്ഷിച്ചു, രണ്ടാനച്ഛൻ പിടിയിൽ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 28 നവം‌ബര്‍ 2019 (20:46 IST)
ആറുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ഗ്രാമത്തിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിച്ച് രണ്ടാനച്ഛൻ. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സൂരജ് യാദവ് എന്ന ആറു വയസുകാരനാണ് രണ്ടാനച്ഛന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്.

സംഭവത്തിൽ രണ്ടാനച്ചൻ റാം സവ്‌രെ യാദവിനെയും റാമിന്റെ സഹോദരൻ നാൻഹെയെയും പൊലീസ് അറസ്റ്റ് ചെയ്തു. സൂരജിന്റെ അമ്മ ഹിനയെ അടുത്ത കാലത്താണ് റാം വിവാഹം കഴിച്ചത്. എന്നാൽ കുഞ്ഞിനെ ഇയാൾക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് കാരണം എന്ന് പൊലീസ് പറയുന്നു.

നവംബർ 19ന് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഗ്രാമത്തിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശേഷം കുട്ടിയെ കാണാനില്ലെന്ന് കാട്ടി റാം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :