യാത്രക്കിടെ സ്കൂട്ടർ പഞ്ചറായി, പിന്നീട് കണ്ടെത്തിയത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 29 നവം‌ബര്‍ 2019 (13:52 IST)
ഹൈദെരാബാദ്: കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ രീതിയിൽ കണ്ടെത്തി. ഹൈദെരാബാദിലെ ഷദ്നഗറിലെ ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലൂർ മൃഗാശുപത്രിയിലെ ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച രാത്രിയോടെയാണ് പ്രിയങ്ക റെഡ്ഡിയെ കാണാതാവുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി സഞ്ചരിച്ചിരുന സ്കൂട്ടർ പഞ്ചറാവുകയായിരുന്നു. ഇതോടെ വിവരം പ്രിയങ്ക സഹോദരിയെ അറിയിക്കുകയും ചെയതു. സമീപത്ത് നിരവധി ട്രക്കുകൾ നിർത്തിയിട്ടിട്ടുണ്ട് എന്നും അപരിചിതരായ നിരവധി പേർ ഉണ്ട് എന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞിരുന്നു.

കുറച്ചുദൂരം മുന്നോട്ട് പോയാൽ ടോൾ ഉണ്ട് എന്നും അവിടെ വച്ച് വാഹനം നന്നാക്കം എന്നും ഭവ്യ പറഞ്ഞിരുന്നു. എന്നാൽ കുറച്ചുനേരം കഴിഞ്ഞ് ഭവ്യ പ്രിയങ്കയെ വിളിച്ചു എങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സ്കൂട്ടറും സംഭവ സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :