1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ് ലോകകപ്പ്
  4. India vs Pakistan ODI World Cup Match

India vs Pakistan ODI World Cup Match: പാക്കിസ്ഥാനെ 191ല്‍ ഇന്ത്യ തളച്ചു

India vs Pakistan ODI World Cup Match
പാക്കിസ്ഥാനെ 191ല്‍ ഇന്ത്യ തളച്ചു. ടോസ് നേടിയ ഇന്ത്യ ആദ്യം പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 42.5 ഓവറായപ്പോഴേക്കും പാക്കിസ്ഥാന് പത്തുവിക്കറ്റും നഷ്ടമായി. ബാബര്‍ അസം-50, മുഹമ്മദ് റിസ്വാന്‍-49 എന്നിവരാണ് കുറച്ചു നേരമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യക്കായി ബുംറ, സിറാജ്, ഹര്‍ദ്ദിക്, കുല്‍ദീപ, ജഡേജ എന്നിവര്‍ രണ്ടുവിക്കറ്റുവീതം നേടി. 
 
പാക്കിസ്ഥാനെതിരെയുള്ള ആവേശപ്പോരാട്ടത്തില്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ തോളില്‍ ത്രിവര്‍ണ പതാക ഇല്ലാത്ത ജേഴ്‌സിയാണ് അണിഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. ലോകകപ്പിന് ഇന്ത്യന്‍ താരങ്ങളെല്ലാം അഡിഡാസ് ഡിസൈന്‍ ചെയ്ത തോളില്‍ ത്രിവര്‍ണ പതാകയുള്ള ജേഴ്‌സിയാണ് ധരിച്ചത്. എന്നാല്‍ വിരാട് കോലി ലോകകപ്പിന് മുന്‍പ് ഉപയോഗിച്ചിരുന്ന വെള്ള വരയുള്ള ജേഴ്‌സി ധരിക്കുകയായിരുന്നു. ഇത് ധരിച്ചാണ് ദേശീയ ഗാനം പാടുമ്പോള്‍ നിന്നത്. പിന്നീട് കോലി ത്രിവര്‍ണ പതാകയുള്ള ജേഴ്‌സി ധരിച്ചെത്തി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
India vs Pakistan World Cup Match: ഇന്ത്യക്ക് മുന്നില്‍ പാക്കിസ്ഥാന്‍ തകിടുപൊടി ! ജയിക്കാന്‍ 192 റണ്‍സ്