1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Pakistan ODI World Cup Match Live Updates

India vs Pakistan ODI World Cup Match: ഗില്‍ തിരിച്ചെത്തി, ഇഷാന്‍ പുറത്ത്; ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു

പനിയെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ശുഭ്മാന്‍ ഗില്‍ ഇന്ന് ഇന്ത്യക്കായി കളിക്കുന്നുണ്ട്

India vs Pakistan ODI World Cup Match Live Updates
India vs Pakistan ODI World Cup Match: ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ്. നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുത്തു. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
പനിയെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ശുഭ്മാന്‍ ഗില്‍ ഇന്ന് ഇന്ത്യക്കായി കളിക്കുന്നുണ്ട്. ഇഷാന്‍ കിഷന്‍ പുറത്തിരിക്കും. പേസ് നിരയില്‍ മുഹമ്മദ് ഷമിക്ക് ഇന്നും അവസരമില്ല. 
 
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 
അടുത്ത ലേഖനം
India vs Pakistan ODI World Cup Match: ഇന്ത്യ-പാക്കിസ്ഥാന്‍ പോര് ഇന്ന്, ഗില്‍ ഇറങ്ങും