1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Hardik pandya praying before bowling

'ഇതെന്താ മന്ത്രം ചൊല്ലുകയാണോ'; തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ്

Hardik pandya praying before bowling
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഹാര്‍ദിക് പാണ്ഡ്യ. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് വിക്കറ്റ് നേടിയ രീതിയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 13-ാം ഓവറിലെ രണ്ടാം പന്തില്‍ ഇമാം ഉള്‍ ഹഖ് ഹാര്‍ദിക്കിനെ ബൗണ്ടറി പായിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ അടുത്ത പന്തെറിയും മുന്‍പ് ബോള്‍ കൈയില്‍ പിടിച്ച് ഹാര്‍ദിക് മന്ത്രം ചൊല്ലി. കൈകള്‍ ചേര്‍ത്തുപിടിച്ച് ഉള്ളം കൈയില്‍ പന്ത് വെച്ച് ഹാര്‍ദിക് എന്തോ മന്ത്രിക്കുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത പന്തില്‍ ഇമാം ഉള്‍ ഹഖിനെ ഹാര്‍ദിക് പുറത്താക്കുകയും ചെയ്തു. 
ഓഫ് സ്റ്റംപിന് പുറത്ത് എറിഞ്ഞ പന്ത് കളിക്കുന്നതിനിടെ എഡ്ജ് എടുത്ത് വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന്റെ കൈകളില്‍ എത്തുകയായിരുന്നു ഇമാം. വിക്കറ്റെടുത്ത ശേഷമുള്ള ഹാര്‍ദിക്കിന്റെ ആഹ്ലാദ പ്രകടനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
അടുത്ത ലേഖനം
India vs Pakistan ODI World Cup Match: ഗില്‍ തിരിച്ചെത്തി, ഇഷാന്‍ പുറത്ത്; ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു