ഇന്ത്യ- പാക് പോരാട്ടം: 12 മണിക്കൂർ ഡ്രോൺ നിരീക്ഷണം: പഴുതടച്ച സുരക്ഷ

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (19:36 IST)
ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടം നാളെ നടക്കാനിരിക്കെ അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികളുടെ പോരാട്ടം നടക്കുന്നത്. മത്സരത്തിനോട് അനുബന്ധിച്ച് അഞ്ച് കിലോമീറ്റര്‍ വരെ എല്ലാ പരിധികളും ഡ്രോണ്‍ നിരീക്ഷണത്തിന് കീഴിലായിരിക്കും. 12 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രോണ്‍ നിരീക്ഷണമുണ്ടാകും.

ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളും വിജയിച്ച ശേഷമാണ് ഇരുടീമുകളും പരസ്പരം പോരടിക്കുന്നത്. ഓസ്‌ട്രേലിയ,അഫ്ഗാനിസ്ഥാന്‍ ടീമുകളെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ശ്രീലങ്ക,നെതര്‍ലന്‍ഡ്‌സ് എന്നിവരെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :