1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Yaswasi jaiswal rues missing long innings

എപ്പോഴും കൂടുതൽ സമയം ബാറ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്, ട്രിനിഡാഡിൽ അതിന് സാധിക്കാത്തതിൽ വിഷമമെന്ന് യശ്വസി ജയ്സ്വാൾ

Yaswasi jaiswal
വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നെങ്കിലും രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടാന്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് സാധിച്ചിരുന്നില്ല. അതില്‍ അതിയായ ദുഖമുണ്ടെന്നും എന്നാല്‍ ക്രിക്കറ്റില്‍ ഇത് എപ്പോഴും സംഭവിക്കുന്ന കാര്യമാണെന്നും പറയുകയാണ് യുവ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍.
 
താന്‍ പൊതുവെ വലിയ ഇന്നിങ്ങ്‌സ് കളിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്നും അതിന് കഴിയാതെ പോയതില്‍ വിഷമമുണ്ടെന്നും ജയ്‌സ്വാള്‍ പറയുന്നു. വലിയ ഇന്നിങ്ങ്‌സ് കളിക്കാന്‍ ആയില്ലെങ്കിലും ഈ കാര്യങ്ങളില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി. രാജ്യത്തിന് കളിക്കുന്നതും സമ്മര്‍ദ്ദം ഉള്‍ക്കൊള്ളുന്നതും സന്തോഷം നല്‍കുന്ന കാര്യമാണെന്നും ജയ്‌സ്വാള്‍ കൂട്ടിചേര്‍ത്തു.
 
അടുത്ത ലേഖനം
England vs Australia, 4th Test: വെറും 72 ഓവറില്‍ 384 ! ഇംഗ്ലണ്ടിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഓസീസ്