1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 2nd Test Live Updates

India vs West Indies 2nd Test Live Updates: ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, കോലിയുടെ 500-ാം മത്സരം

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ 500-ാം മത്സരമാണ് ഇന്നത്തേത്ത്

India vs West Indies 2nd Test Live Updates
India vs West Indies 2nd Test Live Updates: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. ശര്‍ദുല്‍ താക്കൂറിന് പകരം മുകേഷ് കുമാര്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. മുകേഷ് കുമാറിന്റെ അരങ്ങേറ്റ മത്സരമാണ് ഇത്. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: യഷസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് 
 
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ 500-ാം മത്സരമാണ് ഇന്നത്തേത്ത്. ഇന്ത്യക്ക് വേണ്ടി 500 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ താരമാണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി എന്നിവരും ഇന്ത്യക്കായി 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
India vs West Indies 2nd Test: സെഞ്ചുറിക്ക് അരികെ കോലി, രോഹിത്തിനും ജയ്‌സ്വാളിനും അര്‍ധ സെഞ്ചുറി; വിന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്