1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England vs Australia, 4th Test Day 2 Score card

England vs Australia, 4th Test: വെറും 72 ഓവറില്‍ 384 ! ഇംഗ്ലണ്ടിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഓസീസ്

England vs Australia
England vs Australia, 4th Test: ടെസ്റ്റില്‍ ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ശീലം തെറ്റിക്കാതെ ഇംഗ്ലണ്ട്. ആഷസ് നാലാം ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 72 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. 5.33 എന്ന റണ്‍റേറ്റിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുന്നത്. ഒരു ഘടത്തില്‍ ആറില്‍ കൂടുതല്‍ പോലും ആയിരുന്നു റണ്‍റേറ്റ്. 
 
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 317 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇപ്പോള്‍ 67 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ബെന്‍ സ്‌റ്റോക്‌സ് (37 പന്തില്‍ 24), ഹാരി ബ്രൂക്ക് (41 പന്തില്‍ 14) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ഓപ്പണര്‍ സാക്ക് ക്രൗലി 21 ഫോറും മൂന്ന് സിക്‌സും സഹിതം 189 റണ്‍സ് നേടി. ജോ റൂട്ട് (95 പന്തില്‍ 84), മൊയീന്‍ അലി (82 പന്തില്‍ 54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 
 
അടുത്ത ലേഖനം
Shubman Gill: കോലിയുടെ പകരക്കാരനെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തി, ഇപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നു; ഗില്ലിനെതിരെ സോഷ്യല്‍ മീഡിയ