1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Worldcup india looking replacement for gill

ഡെങ്കി, ഗില്ലിന് പകരക്കാരനെ തേടി ഇന്ത്യ, 2 താരങ്ങളോട് സജ്ജരാകാൻ നിർദേശം

worldcup
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക് വലിയ ആശങ്കയാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഡെങ്കി ബാധിതനനായ താരത്തിന് ലോകകപ്പില്‍ ഓസീസിനെതിരായ ആദ്യ മത്സരം നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിലും ഗില്ലിന് കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞതിനാല്‍ പാകിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമായേക്കും.
 
ഗില്ലിന് പകരം ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന്‍ ഇറങ്ങിയെങ്കിലും ഓസീസിനെതിരെ താരത്തിന് തിളങ്ങാനായിരുന്നില്ല. ഇപ്പോഴിതാ ഗില്ലിന് പകരമായി 2 താരങ്ങളോട് സജ്ജരാകാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയതായാണ് വിവരം. റുതുരാജ് ഗെയ്ക്ക്വാദിനും യശ്വസി ജയ്‌സ്വാളിനുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
തീയുണ്ടകളെ കൂളായി അതിര്‍ത്തി കടത്തി ! ശ്രീലങ്കയ്ക്ക് 'കുശാല്‍'; പാക്കിസ്ഥാന് ജയിക്കാന്‍ 345 റണ്‍സ്