1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ് ലോകകപ്പ്
  4. Dengue Shubman gill hospitalised in chennai

Cricket worldcup 2023: പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു, ഗില്ലിനെ ആശുപത്രിയിലാക്കി, പാകിസ്ഥാനെതിരായ മത്സരവും നഷ്ടമായേക്കും

Dengue
ചെന്നൈ: ഡെങ്കിപ്പനിയെ തുടര്‍ന്ന് വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണിംഗ് താരം ശുഭ്മാന്‍ ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസീസിനെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. അഫ്ഗാനെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിലും താരം കളിക്കില്ലെന്ന് വ്യക്തമായിരുന്നു. അതിനിടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ഇതോടെ പാകിസ്ഥാനെതിരായ പോരാട്ടത്തിലും ഗില്‍ കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞതോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിസിസിഐ മെഡിക്കല്‍ സംഘവും താരത്തിനൊപ്പമുണ്ട്. നേരത്തെ അഫ്ഗാന്‍ മത്സരത്തിന് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഡല്‍ഹിയിലേക്ക് പോകാനായിരുന്നു ഗില്ലിന്റെ തീരുമാനം. ഇതിനിടെയാണ് പ്ലേറ്റ്‌ലറ്റ് കൗണ്ടില്‍ കുറവ് വന്നതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അടുത്ത ലേഖനം
'പത്ത് പൈസക്ക് കൊള്ളില്ല'; ഇന്ത്യയിലെ മൈതാനത്തെ പരിഹസിച്ച് ജോസ് ബട്‌ലര്‍