അഭിറാം മനോഹർ|
Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (14:37 IST)
ഏകദിന ലോകകപ്പ് പുരോഗമിക്കുന്നതിനിടെ മൈതാനങ്ങളുടെ നിലവാരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍. ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ മോശം ഔട്ട്ഫീല്‍ഡ് കാരണം അഫ്ഗാന്‍ താരം മുജീബ് റഹ്മാന് പരിക്കേറ്റ പശ്ചാത്തലത്തിലാണ് മൈതാനത്തിന്റെ മോശം നിലവാരത്തിനെതിരെ ബട്ട്‌ലര്‍ തന്റെ പരാതി വ്യക്തമാക്കിയത്.
ധര്‍മശാലയില്‍ നടന്ന ബംഗ്ലാദേശ് അഫ്ഗാന്‍ മത്സരത്തിന് പിന്നാലെ മോശം ഔട്ട്ഫീല്‍ഡ് കാരണം ഐസിസി മോശം റേറ്റിങ്ങാണ് പിച്ചിന് നല്‍കിയത്. ഇന്ന് ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് കളിക്കുന്നതും ഇതേ ഗ്രൗണ്ടിലാണ്. ബട്ട്‌ലര്‍ പറയുന്നത് ഇങ്ങനെ. ഔട്ട്ഫീല്‍ഡ് വളരെ മോശമാണ്. അതിനാല്‍ തന്നെ ഫീല്‍ഡ് ചെയ്യുമ്പോഴെല്ലാം കാര്യമായി ശ്രദ്ധിക്കേണ്ടതായി വരും. ഇത് ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് തടസ്സം നില്‍ക്കും. കാരണം റണ്‍സ് നിയന്ത്രിക്കാന്‍ എന്തായാലും കളിക്കാര്‍ക്ക് ഡൈവ് ചെയ്യേണ്ടിവരും. എന്നാല്‍ ധര്‍മശാലയിലെ ഔട്ട്ഫീല്‍ഡ് അതിന് ഒട്ടും തന്നെ അനുയോജ്യമല്ല. ടീമെന്ന നിലയിലോ കളിക്കാരന്‍ എന്ന നിലയിലോ ഇത്തരം ഗ്രൗണ്ടില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബട്ട്‌ലര്‍ പറഞ്ഞു.