ആര്‍ഡിഎക്‌സ് വിജയത്തിനുശേഷം അവര്‍ മമ്മൂട്ടി ചിത്രത്തില്‍! അറിഞ്ഞില്ലേ ? നടന്റെ പുത്തന്‍ സിനിമയെക്കുറിച്ച്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (15:20 IST)
ആര്‍ഡിഎക്‌സ് വിജയത്തിനുശേഷം തമിഴിലെ സംഘട്ടന സംവിധായകരായ അന്‍പ്-അറിവ് സഹോദരങ്ങള്‍ വീണ്ടും മലയാളത്തിലേക്ക്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന് സംഘട്ടനം ഇവര്‍ ഒരുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോമഡി ആക്ഷന്‍ വിഭാഗത്തില്‍ പെടുന്നതാണ് മമ്മൂട്ടി ചിത്രം. സിനിമയ്ക്കായി 6 വമ്പന്‍ സംഘട്ടന രംഗങ്ങള്‍ അന്‍പ്-അറിവ് സഹോദരങ്ങള്‍ ഒരുക്കും.

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അടിപിടി ജോസും ഇന്ദുലേഖയും എന്നാണ് സിനിമയുടെ പേര് എന്നും ഇതില്‍ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഞ്ജന ജയപ്രകാശ് നായികയായി അഭിനയിക്കും എന്നും കേള്‍ക്കുന്നു. ഒരു കോട്ടയം അച്ചായന്റെ വേഷത്തില്‍ ആയിരിക്കും മമ്മൂട്ടി എത്തുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :