അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ
- പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ
- ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ
- 2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം
- സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം
മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്
Indian team
ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഓസ്ട്രേലിയയ്ക്കാണ് കൂടുതല്‍ മത്സരങ്ങള്‍. 22 ടെസ്റ്റുകളാണ് ഓസ്ട്രേലിയ കളിക്കുക. ഇംഗ്ലണ്ടിന് 21 ടെസ്റ്റുകളും ഇന്ത്യയ്ക്ക് 18 ടെസ്റ്റ് മത്സരങ്ങളുമുണ്ട്. ഇന്ത്യയുടെ 18 ടെസ്റ്റുകളില്‍ 9 വീതം ഹോം, എവേ മത്സരങ്ങളാണ്.വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ നാട്ടില്‍ കളിക്കുക. ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ എവേ മത്സരങ്ങളും കളിക്കും. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക 14 ടെസ്റ്റുകളാണ് കളിക്കുന്നത്.
9 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. പോയന്റ് ശരാശരി കണക്കിലെടുത്ത് ആദ്യ 2 സ്ഥാനങ്ങളില്‍ വരുന്ന ടീമുകളാകും ഫൈനലില്‍ കളിക്കുക. അതേസമയം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ എവേ മത്സരങ്ങളും ഓസ്ട്രേലിയക്കെതിരായ ഹോം ഗ്രൗണ്ട് പരമ്പരയും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. കഴിഞ്ഞ തവണ ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ വിജയം നേടിയതും സീനിയര്‍ താരങ്ങളുടെ അഭാവവും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ഇംഗ്ലണ്ട് പര്യടനവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളും നായകനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന് വലിയ വെല്ലുവിളിയാകും ഉയര്‍ത്തുക.