'റെഡ് ബോളിൽ ഇനിയില്ല'; മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Mohammed Shami
ഇന്ത്യയുടെ വിശ്വസ്തനായ പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. 2013 ലാണ് ഷമി ഇന്ത്യക്കായി ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്.
2023 ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഷമി അവസാനമായി കളിച്ചു. പിന്നീട് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയില്ല. 13 വർഷത്തെ കരിയറിൽ 64 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 229 വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങളിൽ 12-ാം സ്ഥാനത്താണ് ഷമി.
വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റിൽ ഷമി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്‌സിൽ നാലും രണ്ടാം ഇന്നിങ്‌സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തി. 21 ഹോം ടെസ്റ്റുകൾ ഷമി കളിച്ചു. ഷമി പ്ലേയിങ് ഇലവനിൽ ഭാഗമായ ഒരു ഹോം മാച്ച് പോലും ഇന്ത്യ തോറ്റിട്ടില്ല എന്ന പ്രത്യേകതയുണ്ട്. 41 എവേ ടെസ്റ്റുകളിൽ നിന്ന് 145 വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയിൽ മാത്രമായി 77 ടെസ്റ്റ് വിക്കറ്റുകളും താരത്തിനുണ്ട്. Also Read: 'ബാർ ഉടമയെ മന്ത്രിക്ക് നന്നായി അറിയാം, ചോദിച്ചാൽ സത്യമറിയാം'; എക്‌സൈസ് മന്ത്രിക്കെതിരെ സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ പരാമർശം
