അനുബന്ധ വാര്‍ത്തകള്‍
- 'നിങ്ങള്‍ എല്ലാം കാണുന്നില്ലേ'; ടീം സെലക്ഷനില്‍ പുറത്ത്, പിന്നാലെ പോസ്റ്റുമായി പൃഥ്വി ഷാ, കടുത്ത അവഗണനയെന്ന് ആരാധകര്‍
- അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ ബോസ് ആണ് ഇന്ത്യ, പാകിസ്ഥാൻ യാഥാർഥ്യം മനസിലാക്കണമെന്ന് മുൻ താരം
- 'ഇങ്ങോട്ട് വന്നില്ലെങ്കില്‍ അങ്ങോട്ടും ഇല്ല'; ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടിലേക്ക് പാക്കിസ്ഥാനും !
- 'വാക്കുകള്‍ സൂക്ഷിച്ചുവേണം, പ്രത്യാഘാതം നേരിടേണ്ടിവരും'; ഏഷ്യാ കപ്പ് കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് വരുന്നില്ലെന്ന ജയ് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി
- പാകിസ്ഥാനിൽ ഏഷ്യാക്കപ്പ് കളിക്കാനില്ലെങ്കിൽ ഇന്ത്യയിൽ ലോകകപ്പും കളിക്കാനില്ല: ബിസിസിഐക്ക് അതേ നാണയത്തിൽ പാക് മറുപടി
എന്തുകൊണ്ട് പൃഥ്വി ഷായ്ക്ക് ടീമിൽ ഇടമില്ല: കാരണം വ്യക്തമാക്കി ചീഫ് സെലക്ടർ
ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡ്, ബംഗ്ലാദേശ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവതാരങ്ങളായ പൃഥ്വി ഷായെയേയും സർഫറാസ് ഖാനെയും തഴയാനുള്ള കാരണം വ്യക്തമാക്കി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. രോഹിത് ശർമയ്ക്കും കെ എൽ രാഹുലിനും വിശ്രമം അനുവദിച്ചിരുന്നതിനാൽ പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശുഭ്മാൻ ഗില്ലിനെയും ഇഷാൻ കിഷനെയുമാണ് ടീം ഓപ്പണർമാരായി നിലനിർത്തിയിരുന്നത്.
സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ ഓപ്പണറായി 191 പ്രഹരശേഷിയിൽ 285 റൺസ് പൃഥിഷാ നേടിയിരുന്നു. പൃഥ്വിഷായുമായി നിരന്തര സമ്പർക്കത്തിലാണുള്ളതെന്നും മറ്റ് താരങ്ങൾക്കും അവസരം നൽകേണ്ടതുണ്ട് എന്നതിനാൽ നിലവിൽ ടീമിലേക്ക് പൃഥ്വിയെ പരിഗണിക്കാനാവാത്ത സാഹചര്യമാണുള്ളതെന്നും ചേതൻ ശർമ വ്യക്തമാക്കി.
ഇന്ത്യൻ ടീം സെലക്ഷന് പിന്നാലെ സായ് ബാബയുടെ ചിത്രം പങ്കുവെച്ച് താങ്കൾ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എഴുതി പൃഥി ഷാ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു.