'ഇങ്ങോട്ട് വന്നില്ലെങ്കില്‍ അങ്ങോട്ടും ഇല്ല'; ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടിലേക്ക് പാക്കിസ്ഥാനും !

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ഒരു ചര്‍ച്ചയും നടത്താതെയാണു ജയ് ഷാ പ്രതികരിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു

രേണുക വേണു| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (10:01 IST)

ബിസിസിഐയ്‌ക്കെതിരെ നിലപാടുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 2023 ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടക്കുമ്പോള്‍ ടീം ഇന്ത്യയെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ 2023 ഏകദിന ലോകകപ്പ് കളിക്കാന്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്കും എത്തില്ല എന്ന നിലപാടിലേക്കാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പോകുന്നത്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ഒരു ചര്‍ച്ചയും നടത്താതെയാണു ജയ് ഷാ പ്രതികരിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. എസിസി യോഗത്തില്‍ പാക്കിസ്ഥാന് ഏഷ്യാ കപ്പ് ആതിഥേയത്വം അനുവദിച്ച ശേഷം പിന്നീട് ഏഷ്യാ കപ്പ് മാറ്റുന്നതു ഏകപക്ഷീയമാണ്. ഇതു ക്രിക്കറ്റ് സമൂഹങ്ങളില്‍ വലിയ ഭിന്നിപ്പുണ്ടാക്കും. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്നതിനേയും ബാധിക്കുമെന്നും പിസിബി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :