അഭിറാം മനോഹർ|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (12:58 IST)
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് വാക്പോര് നടത്തുന്ന
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക് താരം ഡാനിഷ് കനേറിയ. അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ ബോസ് ആണ് ഇന്ത്യയെന്നും ഇന്ത്യയെ എതിർക്കാൻ പാകിസ്ഥാനാവില്ലെന്നും കനേറിയ പറയുന്നു.
ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ തലവനാണ്. പാകിസ്ഥാന് അവരുടെ തലവനോട് എന്തെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കാൻ അവകാശമില്ല. അനുരാഗ് ഠാക്കൂർ പറഞ്ഞതാണ് ശരി. ഇന്ത്യ ആരുടെയും വാക്കുകൾ കേൾക്കില്ല. കനേറിയ പറഞ്ഞു. ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റി ന്യൂട്രൽ വേദിയിലാക്കണമെന്ന
ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയോടെയാണ് ഇന്ത്യ- പാക് വാക്പോര് രൂക്ഷമായത്.
ഇന്ത്യ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാക്കപ്പിൽ കളിച്ചില്ലെങ്കിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ നിന്നും പാകിസ്ഥാൻ പിന്മാറുമെന്ന് പാകിസ്ഥാൻ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡാനിഷ് കനേരിയയുടെ പ്രതികരണം