1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. We are hoping for india - pak final: mohammad rizwan

കാത്തിരിക്കുന്നു, ഫൈനലിൽ ഞങ്ങൾക്ക്ക് ഇന്ത്യയെ കിട്ടണം: മുഹമ്മദ് റിസ്‌വാൻ

india
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ പാകിസ്ഥാൻ- ഇന്ത്യ ക്രിക്കറ്റ് ഫൈനലിനായാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യയെ നേരിടാൻ പാക് ടീം കാത്തിരിക്കുകയാണെന്നും റിസ്‌വാൻ പറഞ്ഞു.
 
ഫൈനലിൽ ഇന്ത്യയെ കിട്ടാനാണ് തങ്ങളുടെ ടീമിലെ എല്ലാവരും ആഗ്രഹിക്കുന്നത്. 92ലെ പാകിസ്ഥൻ്റെ ലോകകപ്പ് വിജയത്തിന് സമാനമായ പ്രകടനമാണെന്നാണ് ചില ടീമംഗങ്ങൾ പറയുന്നത്. ലോകത്തെ ഏറ്റവും പോരാട്ടവീര്യമുള്ളത് ആഷസ് പരമ്പരയാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ അതിലോടെ ത്രില്ലോടെ ആസ്വദിക്കുന്നത് ഇന്ത്യ-പാക് പോരാട്ടങ്ങളാണ്. അതേസമയം ഫൈനലിൽ ഇംഗ്ലണ്ടാണ് വരുന്നതെങ്കിലും നേരിടാൻ തങ്ങൾ സജ്ജരാണെന്ന് റിസ്‌വാൻ പറഞ്ഞു.
 
ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ റിസ്‌വാനായിരുന്നു മാൻ ഓഫ് ദ മാച്ച്. അഡലെയ്ഡിലാണ് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ മത്സരം നടക്കുന്നത്.
അടുത്ത ലേഖനം
ആദ്യ ഓവറുകളിൽ കളിച്ചത് 40 പന്തുകൾ, ആകെ നേടിയത് ഒരു ബൗണ്ടറി: സെമിയിൽ പവർപ്ലേയിലെ രാഹുലിൻ്റെ മെല്ലെപ്പോക്ക് നിർണായകമാകും