1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rain chances in adelaide

അഡലെയ്ഡിൽ ഇന്നലെ രാത്രി മൊത്തം മഴ, രസംകൊല്ലിയായി മഴയെത്തുമോ എന്ന് ആശങ്ക

Rain
ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടത്തിൽ മഴ ഭീഷണിയാകുമോ എന്ന് ആശങ്ക. മത്സരം നടക്കുന്ന അഡലെയ്ഡിൽ ഇന്നലെ രാത്രി മുഴുവൻ മഴയാണ്. ഇന്ന് മഴ മാറി നിൽക്കുന്നുണ്ടെങ്കിലും ആകാശം മേഘാവൃതമാണെന്നാണ് റിപ്പോർട്ട്.
 
പുതിയ കാലാവസ്ഥ പ്രകടനം അനുസരിച്ച് പകൽ മഴ പെയ്യാനുള്ള സാധ്യത 24 ശതമാനമാണ്. രാത്രിയിൽ 8 ശതമാനം മഴ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം 43 മുതൽ 55 ശതമാനം വരെ മഴസാധ്യതയുണ്ട്. നിലവിൽ മഴ സാധ്യത അകന്ന് നിൽക്കുന്നുവെങ്കിലും മഴ രസംകൊല്ലിയാകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് കാലാവസ്ഥ അധികൃതർ സൂചിപ്പിക്കുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30ന് മുതലാണ് സെമി പോരാട്ടം.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഭുവനേശ്വറിന് മുന്നിൽ മുട്ടുമടക്കുമോ ബട്ട്‌ലർ, ജോസേട്ടൻ്റെ പേടിസ്വപ്ന ഭുവനേശ്വർ കുമാറെന്ന് കണക്കുകൾ