അനുബന്ധ വാര്‍ത്തകള്‍
- ഭുവനേശ്വറിന് മുന്നിൽ മുട്ടുമടക്കുമോ ബട്ട്‌ലർ, ജോസേട്ടൻ്റെ പേടിസ്വപ്ന ഭുവനേശ്വർ കുമാറെന്ന് കണക്കുകൾ
- ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്റിനെ തകര്‍ത്ത് പാകിസ്ഥാന് ഫൈനലില്‍
- ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ
- അർജൻ്റീനയ്ക്ക് തിരിച്ചടിയായി സൂപ്പർ താരത്തിൻ്റെ പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും
- സൂര്യയെ പുറത്താക്കാൻ അന്ന് എനിക്കായി, എന്നാൽ അയാൾ അന്ന് എന്നെ കൊന്നുകൊലവിളിച്ചു: മോയിൻ അലി
കെയിൻ വില്യംസണെ സൺറൈസേഴ്സ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്
ന്യൂസിലൻഡ് നായകനായ കെയ്ൻ വില്യംസണെ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ തുടർന്നാണ് 2015 മുതൽ ടീമിനൊപ്പമുള്ള വില്യംസണെ റിലീസ് ചെയ്യാൻ സൺറൈസേഴ്സ് തീരുമാനിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന മിനിലേലത്തിന് മുന്നോടിയായി ഈ മാസം 15നാണ് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അവസാനപട്ടിക നൽകേണ്ടത്.
32 കാരനായ കെയ്ൻ വില്യംസൺ 2015ലാണ് ആദ്യമായി സൺറൈസേഴ്സിലെത്തിയത്. തുടർന്ന് ടീം നായകനാകുകയും ചെയ്തു. കഴിഞ്ഞ തവണ വില്യംസണിൻ്റെ നായകത്വത്തിൽ എട്ടാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്. ഡിസംബർ 23ന് കൊച്ചിയിലാണ് 2023 ഐപിഎൽ സീസണിനുള്ള താരലേലം നടക്കുന്നത്. 95 കോടി രൂപയാണ് ഓരോ ടീമിനും മിനിലേലത്തിൽ ചിലവാക്കാനാവുക.