അനുബന്ധ വാര്‍ത്തകള്‍
- ഓഗസ്റ്റ് 15 കഴിഞ്ഞാൽ ബ്രിട്ടീഷുകാർ ഇന്ത്യയോട് മുട്ടാൻ നിൽക്കരുത്: ഇംഗ്ലണ്ടിനെ ട്രോളി വസീം ജാഫർ
- സഞ്ജു മിടുക്കനായ താരം, പക്ഷേ പ്രതിഭയോട് നീതി പുലർത്താനായിട്ടില്ല: വസീം ജാഫർ
- കോലിയുടെ സ്ഥാനത്ത് ആര് കളിക്കും? ശ്രേയസിന് വെല്ലുവിളിയായി സൂര്യകുമാർ യാദവ് ടെസ്റ്റ് ടീമിൽ
- റൺമെഷീൻ സെഞ്ചുറി കണ്ടെത്തിയിട്ട് ഇന്നേക്ക് കൃത്യം 2 വർഷം
- ഇന്ത്യന്‍ ടീമിന് കഴിക്കാന്‍ ബീഫും പോര്‍ക്കുമില്ല; ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധം
ഇന്ത്യന്‍ ടീം പഴയ മഞ്ഞ ജേഴ്സിയിലേക്ക് തിരിച്ചുവരാന്‍ സമയമായെന്ന് വസീം ജാഫര്‍; മഞ്ഞ ജേഴ്സിയിട്ടവരെല്ലാം കപ്പടിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം തൊണ്ണൂറുകളിലെ മഞ്ഞ ജേഴ്സിയിലേക്ക് തിരിച്ചുവരേണ്ട കാലമായെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. മഞ്ഞ ജേഴ്സിയിട്ടവരെല്ലാം കപ്പടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അതിനാല്‍ ടീം ഇന്ത്യയും മഞ്ഞ ജേഴ്സിയിലേക്ക് തിരിച്ചുപോകേണ്ട സമയമായില്ലേ എന്നും ജാഫര്‍ തമാശരൂപേണ ചോദിച്ചു. മഞ്ഞ ജേഴ്സിയണിഞ്ഞുള്ള സച്ചിന് ടെന്‍ഡുല്‍ക്കറുടെ പഴയ ചിത്രമടക്കം വസീം ജാഫര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 2021 ലെ പ്രധാന മൂന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും മഞ്ഞ ജേഴ്സിയണിഞ്ഞ ടീമുകളാണ് കപ്പടിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്, ട്വന്റി 20 ലോകകപ്പില്‍ ഓസ്ട്രേലിയ, സയദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്നാട് എന്നിവരാണ് കിരീടം ചൂടിയത്. ഈ മൂന്ന് ടീമുകളുടെയും ജേഴ്സി മഞ്ഞ നിറമാണ്. ഈ സാഹചര്യത്തിലാണ് ജാഫറിന്റെ രസകരമായ ട്വീറ്റ്.