ഓഗസ്റ്റ് 15 കഴിഞ്ഞാൽ ബ്രിട്ടീഷുകാർ ഇന്ത്യയോട് മുട്ടാൻ നിൽക്കരുത്: ഇംഗ്ലണ്ടിനെ ട്രോളി വസീം ജാഫർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (14:17 IST)
ക്രിക്കറ്റ് ലോകത്ത് ഏത് ടീമിനെതിരെ ഏറ്റുമുട്ടിയാലും സാമൂഹ്യമാധ്യമങ്ങളിൽ ആ യുദ്ധം വസീം ജാഫറും മറ്റുള്ളവരും തമ്മിലാണ്. ഇന്ത്യൻ ടീമിനെതിരെ പ്രതികരണം നടത്തിയിട്ടുള്ള മുൻ ഓസീസ്,ഇംഗ്ലണ്ട് താരങ്ങളെല്ലാവരും തന്നെ ജാഫറിന്റെ നാവിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ഇംഗ്ലണ്ട് വിജയത്തിൽ വസീം ജാഫർ നടത്തിയ പ്രതികരണം വൈറലായിരിക്കുകയാണ്.

ഇന്ത്യക്കെതിരായ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുമെന്ന് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കൽ വോൺ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിൽ മഴ പെയ്‌തത് കൊണ്ട് ഇന്ത്യ രക്ഷപ്പെട്ടെന്നും വോൺ പറഞ്ഞിരുന്നു. ഇതിനെല്ലാം ചേർത്താണ് ജാഫറിന്റെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :