ഇന്ത്യന്‍ ടീമിന് കഴിക്കാന്‍ ബീഫും പോര്‍ക്കുമില്ല; ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധം

രേണുക വേണു| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (18:56 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ. കാണ്‍പുരില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം ഏര്‍പ്പെടുത്തിയത്. ഇതോടൊപ്പം ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്നും നിര്‍ദേശമുണ്ടെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ബിസിസിഐയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ടീമിലെ ഒരു വിഭാഗത്തിന്റെ താല്‍പര്യത്തിനനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് ആരോപണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :