കോലിയുടെ സ്ഥാനത്ത് ആര് കളിക്കും? ശ്രേയസിന് വെല്ലുവിളിയായി സൂര്യകുമാർ യാദവ് ടെസ്റ്റ് ടീമിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (20:06 IST)
ന്യൂസിലൻഡിനെതിരെ വ്യാഴാഴ്‌ച്ച ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിൽ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ നായകൻ വിരാട് കോലിയുടെ സ്ഥാനത്തിനായുള്ള പോര് മുറുകുന്നു. ആദ്യ മത്സര‌ത്തിൽ മാറി നിൽക്കുന്ന കോലിക്ക് പകരം സൂര്യയെ സെലക്‌ടർമാർ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ടി20 പരമ്പരയിൽ കോലിയുടെ പൊസിഷനായ മൂന്നാം സ്ഥാനത്താണ് സൂര്യ കളിക്കാനിറങ്ങിയത്. ടെസ്റ്റിലും കോലിയുടെ സ്ഥാനത്തേക്ക് സൂര്യയെ പരിഗണിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ടെസ്റ്റിൽ കോലിയുടെ സ്ഥാനത്ത് യുവതാരം അരങ്ങേറുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സൂര്യയും ടെസ്റ്റ് ടീമിന്റെ ഭാഗമായതോടെ ശ്രേയസിനു ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

സൂര്യയ്ക്ക് പ്രഥമ പരിഗണന നൽകുകയാണെങ്കിൽ ശ്രേയസിന്റെ ടെസ്റ്റ് അരങ്ങേറ്റം നീളാനാണ് സാധ്യത. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ സൂര്യയുമുണ്ടായിരുന്നു. പക്ഷെ താരത്തിന് അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല.ഐപിഎല്ലിനൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സൂര്യയ്ക്ക് മുൻതൂക്കം നൽകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :