അനുബന്ധ വാര്‍ത്തകള്‍
- സൈനിക സഹകരണം: കരസേനാ മേധാവി മേജര്‍ ജനറല്‍ മനോജ് മുകുന്ദ് നരവനെ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു
- ആത്മവിശ്വാസവുമായി ഇന്ത്യ, ഓസീസിനെതിരായ ടി20 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
- കഞ്ചാവ് മാരക മയക്കുമരുന്നല്ല: യുഎനിൽ പിന്തുണച്ച് വോട്ടുചെയ്ത് ഇന്ത്യ
- ഇന്ത്യ-ചൈന അതിർത്തി തർക്കം എപ്പോൾ പരിഹരിക്കുമെന്ന് പറയാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ
- 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സെറ്റിലെ സ്റ്റാർ ഷെഫ് സുരാജ് വെഞ്ഞാറമൂട് !
വാർണറുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്, ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കും
ഇന്ത്യക്കെതിരായ ടി20 ടെസ്റ്റ് പരമ്പരകൾ മുന്നിൽ നിൽക്കെ ഓസീസിന് പരിക്ക് തലവേദനയാകുന്നു. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരിക്കേറ്റ ഡേവിഡ് വാർണർക്ക് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. വളരെയധികം വേദന അദ്ദേഹം അനുഭവിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തുവാൻ വാർണർ ഒട്ടും ആഗ്രഹിക്കുന്നില്ല. വാർണറുടെ പരിക്കിനെ പറ്റി ഭാര്യ കാന്‍ഡിസ് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ നാലാം ഓവറില്‍ ശിഖര്‍ ധവാന്‍ മിഡ് ഓഫിലേക്ക് പായിച്ച ഷോട്ട് തടുക്കാന്‍ വാര്‍ണര്‍ നടത്തിയ ഡൈവാണ് പരിക്കിന് കാരണമായത്.
പരിക്ക് പൂർണമായും ഭേദമായില്ലെങ്കിൽ വാർണർക്ക് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാകും.അങ്ങനെ എങ്കില്‍ രണ്ടു വലംകയ്യന്‍ ഓപ്പണര്‍മാരെയുംകൊണ്ട് ഇന്നിങ്സ് തുടങ്ങാന്‍ ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതരാകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒരിക്കല്‍പ്പോലും ഇടംകയ്യന്‍ ഓപ്പണറില്ലാതെ ഓസ്ട്രേലിയ രാജ്യാന്തര ടെസ്റ്റിന് ഇറങ്ങിയിട്ടില്ല.