സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന് ആവശ്യം, മറുപടിയുമായി മാക്‌സ്‌വെൽ

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (12:48 IST)
സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന ആവശ്യം തള്ളി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. സ്വിച്ച് ഹിറ്റ് ബൗളർമാരോട് ചെയ്യുന്ന അനീതിയാണെന്നും ഐസിസി ഇത് നിരോധിക്കണമെന്നും നേരത്തെ ഇയാൻ ചാപ്പലും ഷെയ്‌ൻ വോണുമടക്കമുള്ള മുൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യമാണ് മാക്‌സ്‌വെൽ തള്ളികളഞ്ഞിരിക്കുന്നത്.

നിരവധി പരിണാമങ്ങളിലൂടെ കടന്നുപോകേണ്ട ക്രിക്കറ്റിൽ ബാറ്റ്സ്മാന്റെയും ബൗളറുടെയും മികവ് ഓരോ ദിവസവും പരിശോധിക്കപ്പെടും. സ്വിച്ച് ഹിറ്റ് എന്നത് ബാറ്റ്സ്മാന്റെ സ്കില്ലാണ്. അതിനെ തടയാനുള്ള തന്ത്രങ്ങൾ ബൗളർമാർ കണ്ടെത്തട്ടെയെന്നും മാക്‌സ്‌വെൽ അഭിപ്രായപ്പെട്ടു.നക്കിള്‍ ബോള്‍ വികസിപ്പിച്ചത് പോലെ സ്വിച്ച് ഹിറ്റിനെ പ്രതിരോധിക്കാനും ബൗളര്‍മാര്‍ക്ക് കഴിയണമെന്നും ഓസീസ് ഓൾറൗണ്ടർ കൂട്ടിചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :