ടെസ്റ്റ് റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്തി കോഹ്ലി

ദുബായ്| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (10:44 IST)
ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കൊഹ്‌ലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ തന്റെ സ്ഥാനം മെച്ചപ്പെടുത്തി. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ കൊഹ്‌ലി പതിനാറാം റാങ്കിലെത്തി.

ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ളത് ശ്രീലങ്കയുടെ കുമാര്‍ സംഗകാരയാണ്. എ.ബി ഡിവില്ലിയേഴ്സ്, ശിവ്‌നരൈന്‍ ചന്ദര്‍പോള്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‍. കോഹ്ലിയെക്കൂടാതെ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയും ആദ്യ ഇരുപതില്‍ ഇടം നേടി. പുജാര പതിനെട്ടാമതാണുള്ളത്.

അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും മികച്ച പ്രകടനമാണ് കോഹ്ലി പുരാത്തെടുത്തത്. ക്യാപ്റ്റനായി അരങ്ങേറിയ മല്‍സരത്തില്‍തന്നെ രണ്ടിംന്നിംഗ്സിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് കൊഹ്‌ലി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :