1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli bowling

ഒരു മണിക്കൂറോളം കോലിയെ കൊണ്ട് പന്തെറിയിപ്പിച്ച് രാഹുല്‍ ദ്രാവിഡ്; ഇന്ത്യയുടെ ആറാം ബൗളറോ?

Virat Kohli bowling
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലന സെഷനില്‍ വിരാട് കോലിയെ കൊണ്ട് പന്തെറിയിപ്പിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കോലിയെ ആറാം ബൗളറായി പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇത്. ബാറ്റിങ് പരിശീലനം നടത്തുകയായിരുന്ന കോലിയെ രാഹുല്‍ ദ്രാവിഡ് നിര്‍ബന്ധിച്ച് പന്തെറിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഏകദേശം നാല്‍പ്പത് മിനിറ്റ് വരെ കോലി നെറ്റ്‌സിന്‍ പന്തെറിഞ്ഞു. രാഹുല്‍ ദ്രാവിഡ് സദാസമയം കോലിക്ക് ഒപ്പം ഉണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പിലും കോലിയെ പാര്‍ട് ടൈം ബൗളറായി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. 
 
അടുത്ത ലേഖനം
കളി നടക്കുമ്പോള്‍ ആരും അലമ്പുണ്ടാക്കരുത് ! ഒടുവില്‍ അഭ്യര്‍ത്ഥനയുമായി സഞ്ജു സാംസണ്‍