കോലിക്ക് സച്ചിൻ്റെ 100 സെഞ്ചുറികൾ മറികടക്കാൻ സാധിക്കുമെന്ന് ഇപ്പോഴും കരുതുന്നു: പോണ്ടിങ്

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (21:00 IST)
വിരാട് കോലിക്ക് ടെൻഡുൽക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികളെന്ന റെക്കോർഡ് നേട്ടം ഇനിയും തകർക്കാൻ കഴിയുമെന്ന് തന്നെ കരുതുന്നതായി മുൻ ഓസീസ് നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിങ്. ഐസിസി അവലോകന വീഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയങ്ങൾ നേടാനുള്ള കോലിയുടെ ദാഹം കണക്കിലെടുക്കുകയാണെങ്കിൽ നിങ്ങൾക്കൊരിക്കലും ഈ നേട്ടം അദ്ദേഹത്തിന് സാധിക്കില്ലെന്ന് പറയാനാകില്ലെന്നും പോണ്ടിങ് പറഞ്ഞു. രണ്ടര വർഷത്തോളം നീണ്ട സെഞ്ചുറി വരൾച്ചയ്ക്ക് അഫ്ഗാനെതിരായ ഏഷ്യാകപ്പിലെ മത്സരത്തിലാണ് കോലി അറുതികുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :